ദുബായിൽ ബസും ട്രെയിലറും തമ്മിൽ കൂട്ടിയിടിച്ച് 27 തൊഴിലാളികൾക്ക് പരിക്ക്. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് (ഡിഐപി) ജാഫ്സയിലെ ടെക്നോ പാർക്കിലാണ് രാവിലെ 8.45 ഓടെ ബസും ട്രെയിലറും തമ്മിൽ കൂട്ടിയിടിച്ച് 30 തൊഴിലാളികൾക്ക് പരിക്കേറ്റത്.
ഒരു പെർഫ്യൂം ഫാക്ടറിയിലെ തൊഴിലാളികളെ ജോലിക്ക് കയറ്റുകയായിരുന്നു ബസ്. തുടർന്നാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഡിഐപിയിലെ എൻഎംസി റോയൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഇവർ സാരമായ പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.