ആരോഗ്യം ദുബായ്

ഫൈസർ-ബയോ ടെക് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് നൽകുന്നത് ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി

എല്ലാ കേന്ദ്രങ്ങളും ഫൈസർ-ബയോ ടെക് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് നൽകുന്നത് ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. വാക്സിനേഷൻ ഡ്രൈവിനായി അപ്പോയിന്റ്മെൻറുകൾ എടുത്തിട്ടുള്ള എല്ലാവർക്കും വാക്സിൻ സ്വീകരിക്കുന്നതിന് കൃത്യസമയത്ത് അവരുടെ നിയുക്ത ആരോഗ്യ കേന്ദ്രങ്ങളിൽ എത്തണമെന്ന് ഡിഎച്ച്എ ഇന്ന് ട്വീറ്റിൽ നിർദ്ദേശിച്ചു

ഫൈസർ-ബയോ‌ടെകിന്റെ കോവിഡ് വാക്സിനേഷൻ ഡ്രൈവ് 2020 ഡിസംബർ മുതൽ തന്നെ ദുബായ് ഹെൽത്ത് അതോറിറ്റി ആരംഭിച്ചിരുന്നു. യുഎഇയിലെ താമസക്കാർക്ക് സിനോഫാർം വാക്സിൻ എടുക്കാനുള്ള സൗകര്യവുമുണ്ട്.

മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ, 18 വയസ്സിന് താഴെയുള്ള പ്രായമുള്ള കുട്ടികൾ, രോഗപ്രതിരോധ ശേഷി ഇല്ലാത്ത ആളുകൾ എന്നിവരെ ഡ‌എ‌ച്ച്‌എ ഇതിനകം തന്നെ ഫൈസർ-ബയോ‌ടെക് വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

error: Content is protected !!