കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്ത 200 ലധികം ലംഘനങ്ങൾ ദുബായ് ടൂറിസം തിരിച്ചറിഞ്ഞതായും കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ദുബായിലെ നഗരത്തിലെ 20 ഓളം സ്ഥാപനങ്ങൾ അടച്ചതായും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. തുടർന്ന് രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ദുബായിൽ വിനോദ പരിപാടികൾക്കുള്ള അനുമതി ദുബായ് ടൂറിസം വകുപ്പ് താൽക്കാലികമായി റദ്ദാക്കി
പൊതു ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ആരോഗ്യവകുപ്പ് അധികൃതരുമായി ദുബായ് ടൂറിസം വകുപ്പ് കോവിഡ് സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നതു തുടരുമെന്നും അറിയിച്ചു.
To ensure public health and safety, all entertainment permits issued will be on hold effective immediately. @dubaitourism will continue to evaluate the progress with the health authorities.
— Dubai Media Office (@DXBMediaOffice) January 21, 2021