ആരോഗ്യം ദുബായ്

ഫൈസറിന്റെ സൗജന്യ കോവിഡ് വാക്സിൻ ; ദുബായിൽ ഇപ്പോൾ 7 ആരോഗ്യ കേന്ദ്രങ്ങളിൽ ലഭിക്കും

ദുബായിലെ ഏഴാമത്തെ ആരോഗ്യകേന്ദ്രത്തിൽ കൂടി ഫൈസറിന്റെ സൗജന്യ കോവിഡ് വാക്സിൻ ലഭ്യമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ).

ദുബായിൽ അൽ സഫ പ്രൈമറി ഹെൽത്ത് കെയർ സെന്ററിൽ കൂടി ഫൈസറിന്റെ സൗജന്യ കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന് ഡിഎച്ച്എയിലെ ക്ലിനിക്കൽ സപ്പോർട്ട് സർവീസസ്, നഴ്സിംഗ് സെക്ടർ സിഇഒയും കോവിഡ് -19 വാക്സിനേഷൻ സ്റ്റിയറിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ഡോ. ഫരീദ അൽ ഖജ പറഞ്ഞു.

ഇതോടെ ദുബായിൽ മൊത്തത്തിൽ 7 ആരോഗ്യ കേന്ദ്രങ്ങളിൽ ഫൈസറിന്റെ സൗജന്യ കോവിഡ് വാക്സിൻ ലഭ്യമാകും.

ഫൈസറിന്റെ സൗജന്യ കോവിഡ് വാക്സിൻ ലഭിക്കുന്ന 7 ആരോഗ്യ കേന്ദ്രങ്ങൾ ഇവയാണ്

അൽ സഫ പ്രൈമറി ഹെൽത്ത് സെന്റർ

സബീൽ ഹെൽത്ത് സെന്റർ

അൽ മിസ്ഹർ ഹെൽത്ത് സെന്റർ

നാദ് അൽ ഹമാർ ഹെൽത്ത് സെന്റർ

അൽ ബർഷ ഹെൽത്ത് സെന്റർ

അപ്പ്‌ടൗൺ മിർഡിഫ് മെഡിക്കൽ ഫിറ്റ്നസ് സെന്റർ

ഹത്ത ഹോസ്പിറ്റൽ

error: Content is protected !!