അന്തർദേശീയം ആരോഗ്യം

കോവിഡ് 19 ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം ; ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലെ വുഹാനിലെത്തി

കോവിഡ് 19-ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കായി ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലെ വുഹാനിലെത്തി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 10 പേരാണ് സംഘത്തിലുള്ളത്. രണ്ടാഴ്ചത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും വിദഗ്ധ സംഘം അന്വേഷണങ്ങള്‍ക്ക് തുടക്കമിടുക.

2019 ല്‍ ചൈനീസ് നഗരമായ വുഹാനിലാണ് കൊറോണ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വൈറസ് എത്തി. കോവിഡ് ബാധിച്ച് ഇതിനോടകം ഇരുപതുലക്ഷം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌.

error: Content is protected !!