റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഭാരതത്തിന്റെ സവിശേഷമായ ഉത്പന്നങ്ങൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാൻ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഇന്ത്യാ ഫെസ്റ്റിന് തുടക്കമായി
H.E. യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ, അബുദാബിയിലെ ലുലു ഹൈപ്പർമാർക്കറ്റ് അൽ വഹ്ദ മാളിൽ എമിറാത്തി സെലിബ്രിറ്റി ബ്ലോഗർ ഖാലിദ് അൽ അമേരിയോടൊപ്പം ലുലു ഗ്രൂപ്പ് സിഇഒ ശ്രീ സെയ്ഫി രൂപാവാലയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവുമയി ബന്ധപ്പെട്ട വ്യാപാര മേള കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഭക്ഷണം, ഫാഷൻ, സംസ്കാരം എന്നിവയുടെ ഉത്സവത്തിൽ ഫെബ്രുവരി 6 വരെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ മികച്ച ഓഫറുകളോടെ അവതരിപ്പിക്കുന്നു.
യു എ ഇയിലെ ഭക്ഷ്യവസ്തുക്കളുടെ പ്രധാന വിതരണക്കാരിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട്, ഫെബ്രുവരി 6 വരെ, ഇന്ത്യൻ ബസുമതി, ധാന്യങ്ങൾ, അച്ചാറുകൾ, ലഘുഭക്ഷണങ്ങൾ, ‘റെഡി-ടു-ഈറ്റ്’ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ എന്നിവ പ്രത്യേക ഓഫറിൽ ലഭ്യമാണ്.
ആവേശകരമായ പ്രത്യേക വിലയിൽ, വർണ്ണാഭമായ ഇന്ത്യൻ ഫാഷൻ ഉത്പന്നങ്ങളും ലുലു പ്രദർശിപ്പിക്കുന്നു.
ഈ വർഷത്തെ ഒരു പ്രധാന ആകർഷണം, ഉയർന്ന നിലവാരമുള്ള കശ്മീരി ഉൽപ്പന്നങ്ങളാണ്. കാശ്മീരിൽ നിന്നുള്ള ആപ്പിൾ, കുങ്കുമം എന്നിവക്ക് യു എ ഇയിൽ ആവശ്യക്കാരേറെയാണ്.
ഇന്ത്യൻ അംബാസഡർ പവൻ കപൂർ ഹൈപ്പർമാർക്കറ്റ് ചുറ്റിക്കണ്ടു. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെ പരിചയപ്പെടുത്തുന്ന വിവിധ ഉൽപ്പന്നങ്ങളിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
“72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ഇന്ത്യൻ ഉത്സവം ഉദ്ഘാടനം ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്,മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലയാണ് ലുലു, ഇന്ത്യൻ ഉൽപ്പന്നങ്ങളും ഭക്ഷണവും ഉയർത്തിക്കാട്ടുന്ന ഈ വാർഷിക ഉത്സവം സംഘടിപ്പിച്ചതിന് ലുലു ഗ്രൂപ്പിനെ ഞാൻ അഭിനന്ദിക്കുന്നു.എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും മാനദണ്ഡങ്ങളും പാലിച്ച് ലുലു വാരാന്ത്യത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നുവെന്നറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.” അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ റിപ്പബ്ലിക് ദിനം തങ്ങളുടെ ഉപഭോക്താക്കൾക്ക് വളരെ പ്രിയപ്പെട്ടതാണെന്നും, അവർക്കായി തങ്ങൾ ഒരുക്കിയിരിക്കുന്ന ഈ സവിശേഷ വിപണന മേള അവർ ആസ്വദിക്കുമെന്നും,
ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഉൽപ്പന്ന ശ്രേണി ഉപഭോക്താക്കൾക്ക് ചില പുതിയ അഭിരുചികൾ നൽകുന്നു എന്നും യോഗത്തിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ സെയ്ഫി രൂപാവാല പറഞ്ഞു.