കോവിഡിന്റെ വ്യാപനം തടയുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി വ്യക്തിഗത ക്ലാസുകൾ അടുത്ത ആഴ്ച പുനരാരംഭിക്കാനിരുന്നത് നീട്ടിവെക്കാൻ വിദ്യാഭ്യാസ മന്ത്രാലയം (MOE) തീരുമാനിച്ചു. നേരത്തെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ച പ്രകാരം സെക്കൻഡറി വിദ്യാർത്ഥികൾക്ക് അടുത്ത ആഴ്ച മുതൽ ഇൻ ക്ലാസ് പഠനം പുനരാരംഭിക്കേണ്ടതായിരുന്നു.
എല്ലാ സെക്കൻഡറി വിദ്യാർത്ഥികളും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ റിമോട്ട് ലേണിംഗ് സംവിധാനം തുടരണമെന്ന് സ്കൂളുകൾ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇൻ ക്ലാസ് പഠനം തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ അടുത്തയാഴ്ച സ്കൂളിൽ വരരുതെന്നും റിമോട്ട് ലേണിംഗ് തുടരണമെന്നും ഈ കാര്യങ്ങൾ സ്കൂൾ ഭരണകൂടങ്ങളെ അറിയിക്കാനായി മന്ത്രാലയത്തിൽ നിന്നുള്ള ബന്ധപ്പെട്ട സംഘം അടിയന്തര യോഗം ചേർന്നിരുന്നു.