ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഇന്ന് ബുധനാഴ്ച നടന്ന വാഹനാപകടത്തെ തുടർന്ന് ഡ്രൈവർമാർ റോഡിൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് ആവശ്യപ്പെട്ടു.
അബുദാബിയിലേക്കുള്ള ദിശയിൽ ഒയാസിസ് മാളിന് മുന്നിലായി നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് രാവിലെ 9:32 ന് പോലീസ് മുന്നറിയിപ്പ് നൽകിയത്.വാഹനമോടിക്കുന്നവർ ശ്രദ്ധാപൂർവ്വം വാഹനമോടിക്കാനും സാധ്യമായ ഇടങ്ങളിൽ ബദൽ മാർഗങ്ങൾ കണ്ടെത്താനും പോലീസ് ആവശ്യപ്പെട്ടു.
#TrafficUpdate | 09:32
A multi-vehicle collision on SZR in front of Oasis Mall towards Abu Dhabi. Kindly be extra cautious.
— Dubai Policeشرطة دبي (@DubaiPoliceHQ) January 13, 2021