ഷാർജ

ഷാർജയിൽ ഒരു മാസം മാത്രം പ്രായമുള്ള കൈകുഞ്ഞ് ശ്വാസം മുട്ടി മരിച്ചു.

ഷാർജയിൽ ഒരു മാസം മാത്രം പ്രായമുള്ള കൈകുഞ്ഞ് മുലയൂട്ടിയതിനെ തുടർന്ന് ശ്വാസം മുട്ടി മരിച്ചു.
ചൊവ്വാഴ്ച രാവിലെ ഷാർജ എമിറേറ്റിലെ അൽ നഹ്ദയിൽ ഒരു ഇന്ത്യൻ ദമ്പതിമാരുടെ വസതിയിലാണ് കുഞ്ഞ് മരണപ്പെട്ടത്. തന്റെ കുഞ്ഞിനെ കിടക്കയിൽ കിടന്ന് മുലയൂട്ടുകയായിരുന്നെന്ന് കുഞ്ഞിന്റെ അമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് അറിയിച്ചിരിക്കുന്നത്. പിന്നീട് മുലപ്പാൽ വായിൽ തടസ്സം സൃഷ്ടിച്ചതിന്റെ അടിസ്ഥാനത്തിൽ അത് ശ്വാസംമുട്ടലിലേക്ക് നയിച്ചതായാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാകുന്നത്.

അറിയിപ്പ് കിട്ടിയതിനെതുടർന്ന് പാരാമെഡിക്കുകളെ കുടുംബത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയെത്തിയപ്പോൾ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണകാരണം കണ്ടെത്താൻ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റും.

error: Content is protected !!