അന്തർദേശീയം

ഖത്തറിലെ എംബസി ഉടൻ തന്നെ വീണ്ടും തുറക്കുമെന്ന് സൗദി അറേബ്യ

സൗദി അറേബ്യ ദോഹയിലെ എംബസി “ദിവസങ്ങൾക്കുള്ളിൽ” വീണ്ടും തുറക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.ഉടൻ തന്നെ ദോഹയിലേക്ക് ഒരു അംബാസഡറെ അയയ്ക്കുമെന്നും വ്യക്‌തമാക്കി.

ജനുവരി 14 മുതൽ ഇരു രാജ്യങ്ങളും തമ്മിൽ വാണിജ്യ വിമാന സർവീസുകൾ നടത്തിക്കൊണ്ട് സൗദി തങ്ങളുടെ വ്യോമാതിർത്തിയും കര, കടൽ അതിർത്തികളും ഖത്തറിലേക്ക് വീണ്ടും തുറന്നിരുന്നു.

error: Content is protected !!