അന്തർദേശീയം ആരോഗ്യം ഇന്ത്യ

സൗദി അറേബ്യക്കും കോവിഡ് വാക്സിൻ നൽകാനൊരുങ്ങി ഇന്ത്യ.

സൗദി അറേബ്യക്കും കോവിഡ് വാക്സിൻ നൽകാനൊരുങ്ങി ഇന്ത്യ. ഓക്സ്ഫഡ് സർവകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന വാക്സിൻ ആണ് സൗദി അറേബ്യയ്ക്ക് നൽകുക . 5.25 യുഎസ് ഡോളർ നിരക്കിലാണ് 30 ലക്ഷം ഡോസുകൾ സൗദിക്കു നൽകുകയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അതേസമയം, യൂറോപ്പിലേക്ക് വാക്സിൻ അയയ്ക്കില്ലെന്നും അത് ഇന്ത്യയിലെയും ആഫ്രിക്കയിലെയും വാക്സിൻ വിതരണത്തെ ബാധിക്കുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവല്ല റോയിട്ടേഴ്സിനോട് പറഞ്ഞു. നിലവിൽ 2.4 മില്യൺ ഡോസുകളാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതിദിന ഉത്പാദനശേഷി. ഇതു മാർച്ച് അവസാനത്തോടെ 30 ശതമാനം വർദ്ധിപ്പിക്കും. ഒരാഴ്ച മുതൽ പരമാവധി 10 ദിവസങ്ങൾക്കുള്ളിൽ വാക്സിൻ ഡോസുകൾ സൗദിക്ക് കയറ്റി അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

error: Content is protected !!