മുതിര്‍ന്ന പൗരന്മാര്ക്ക് ഷാര്‍ജ മുനിസിപ്പാലിറ്റി സൗജന്യ പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്തുന്നു. ഈ സേവനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. സേവനത്തിനായി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് അതോറിറ്റിയുടെഔദ്യോഗിക വെബ്സൈറ്റായ www.shjmun.gov.aeല്‍ അപേക്ഷ സമര്‍പ്പിച്ച് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ദുബൈയിലെയും അജ്മാനിലെയും മുതിര്‍ന്ന പൗരന്മാര്ക്ക് ഈ സേവനം ഇതിനോടകം ലഭ്യമാണ്.