ഷാർജ എമിറേറ്റിന്റെ വലിയ പരിപാടികൾക്കുള്ള പ്രധാന വേദിയായ ഷാർജ എക്സ്പോ സെന്റർ ഇപ്പോൾ യുഎഇയിലെ കോവിഡ് വാക്സിൻ കുത്തിവയ്പ്പ് കേന്ദ്രങ്ങളുടെ പട്ടികയിൽ ചേർത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
എല്ലാ രാജ്യങ്ങളിലെ താമസക്കാർക്കും കോവിഡ് വാക്സിൻ ഇപ്പോൾ എക്സ്പോ സെന്ററിൽ ലഭിക്കും. എന്നിരുന്നാലും മുതിർന്നവർക്കും നിശ്ചയദാര്ഢ്യക്കാർക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കുമാണ് മുൻഗണന നൽകുക.
40,000 ചതുരശ്ര മീറ്റർ സൗകര്യത്തിലുള്ള ഈ വേദി ഒരു വാക്സിനേഷൻ ഹബ് ആക്കുന്നത് ഈ വർഷം ആദ്യ പാദത്തിന്റെ അവസാനത്തോടെ ജനസംഖ്യയുടെ 50 ശതമാനമെങ്കിലും കോവിഡ് വാക്സിൻ കുത്തിവയ്പ്പ് നടത്താനുള്ള യുഎഇയുടെ രാജ്യവ്യാപക ഡ്രൈവിന് അനുസൃതമായിട്ടാണ്. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ (MoHAP) ഏകോപനത്തോടെയാണ് ഷാർജ സർക്കാർ ഈ തീരുമാനം എടുത്തത്.
بعد تخطي المليون تطعيم في الدولة، مركز إكسبو الشارقة يبدأ باستقبال الأعداد المتزايدة من أفراد المجتمع للحصول على لقاح كوفيد-19 ضمن استراتيجية الوزارة لزيادة الطاقة الاستيعابية وإضافة منشآت جديدة لحملة التطعيم#يدا_بيد_نتعافى#كوفيد19 pic.twitter.com/erA9E9SDbN
— وزارة الصحة ووقاية المجتمع الإماراتية – MOHAP UAE (@mohapuae) January 13, 2021