Info

ഗായകൻ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു മരണം.

കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ്. ഗാനമേള വേദികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയനായി. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്‌ട്, മണ്ണാംകട്ടയും കരിയിലയും തുടങ്ങിയ സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

error: Content is protected !!