അബൂദാബി അൽഐൻ

മൂടൽമഞ്ഞ് ; അബുദാബി-അൽ ഐൻ റോഡിലെ വേഗത പരിധി കുറച്ചതായി അബുദാബി പോലീസ്

അബുദാബി-അൽ ഐൻ റോഡിലെ വേഗത പരിധി 80 കിലോമീറ്ററായി കുറച്ചതായി അബുദാബി പോലീസ് അറിയിച്ചു.

വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. അബുദാബി പോലീസ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

ദേശീയ കാലാവസ്ഥാ കേന്ദ്രം മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും അൽ ഐന്റെ ഭാഗങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ ദൃശ്യപരത കുറഞ്ഞതിന്‌ ശേഷമാണ് ഈ പ്രഖ്യാപനം. അൽ ദാഫ്ര മേഖലയിൽ ബു ഹംറ, ഹമീം, അൽ ഹഫ എന്നീ പ്രദേശങ്ങളിലും കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു.

error: Content is protected !!