ആരോഗ്യം ദുബായ്

കോവിഡ് ആരോഗ്യ പ്രോട്ടോക്കോൾ ലംഘനം ; ദുബായിൽ 2 ജിംനേഷ്യങ്ങൾ അടപ്പിച്ചു

കോവിഡ് -19 ആരോഗ്യ പ്രോട്ടോക്കോളുകൾ ലംഘിച്ചതിന് ദുബായിലെ രണ്ട് ബോഡി ബിൽഡിംഗ് സെന്ററുകൾ അടച്ചുപൂട്ടിയതായി ദുബായ് ഇക്കണോമി (ഡിഇഡി) തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.

ദുബായിലെ ഓപ്പൺ മാർക്കറ്റുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഡിഇഡിയുടെ കൊമേഴ്‌സ്യൽ കംപ്ലയിൻസ് ആന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ (സിസിസിപി) സെക്ടർ നടത്തിയ ഫീൽഡ് പരിശോധനയെത്തുടർന്ന് 13 കടകൾക്ക്  പിഴ ചുമത്തുകയും ചെയ്തു

ജനറൽ ട്രേഡിങ് , തുണിത്തരങ്ങൾ, ട്രാവൽസ് , എക്സ്ചേഞ്ച് , ലൈറ്റിംഗ് ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളുമടങ്ങിയ ഷോപ്പ് , കമ്പ്യൂട്ടർ ആക്സസറികൾ, ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ എന്നിവിടങ്ങളിൽ ശരിയായ ശാരീരിക അകലം പാലിക്കാത്തതും ഫെയ്‌സ് മാസ്കുകൾ ധരിക്കാതിരിന്നതുമാണ് കണ്ടെത്തിയ നിയമലംഘനങ്ങൾ.

അൽ കൂസ്, അൽ സബ്ക, അൽ ബതീൻ, ജാഫിലിയ , വിവിധ ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിലെ ഷോപ്പുകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. അതേസമയം, മൊത്തത്തിൽ, 660 വാണിജ്യ സ്ഥാപനങ്ങൾ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.

error: Content is protected !!