അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎ ഇയിൽ പ്രതിദിനരോഗബാധയും പ്രതിദിനമരണനിരക്കും ഉയരുന്നു

യുഎ ഇയിൽ ഇന്ന് പ്രതിദിനരോഗബാധയിലും പ്രതിദിനമരണനിരക്കിലും വൻ വർദ്ധനവാണ്  രേഖപ്പെടുത്തിയിരിക്കുന്നത്.

യുഎ ഇയിൽ ഇന്ന് 3,432 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 3,118 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്നും 7 മരണങ്ങൾ രേഖപ്പെടുത്തി.

ഇന്നത്തെ പുതിയ 3,432 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 249,808 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 3,118 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 222,106 ആയി.

യു എഇയിൽ നിലവിൽ 26,962 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 740 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 151,096 കോവിഡ് പരിശോധനകളിലൂടെയാണ് പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!