അബൂദാബി ആരോഗ്യം

യുഎ ഇയിൽ പ്രതിദിനരോഗബാധ ഉയരുന്നു / ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3,471പേർക്ക്

യുഎ ഇയിൽ പ്രതിദിനരോഗബാധയിലുള്ള വർദ്ധനവ് തുടരുകയാണ്.

യുഎ ഇയിൽ ഇന്ന് 3,471 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 2,990 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്നും 6 മരണങ്ങൾ രേഖപ്പെടുത്തി.

ഇന്നത്തെ പുതിയ 3,471 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 256,732 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 2,990 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 228,364 ആയി.

യു എഇയിൽ നിലവിൽ 27,617 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 751 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യുഎ ഇയിലുടനീളം ഇതുവരെ 23.4 ദശലക്ഷത്തിലധികം കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട് .

 

error: Content is protected !!