അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎ ഇയിൽ ഇന്ന് പ്രതിദിനരോഗബാധയിലും രോഗമുക്തിയിലും മരണനിരക്കിലും റെക്കോർഡ് വർദ്ധനവ്

യുഎ ഇയിൽ പ്രതിദിനരോഗബാധയിലും രോഗമുക്തിയിലും മരണനിരക്കിലും റെക്കോർഡ് വർദ്ധനവാണ്  ഇന്ന് യുഎ ഇയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

യുഎ ഇയിൽ ഇന്ന് 3,552 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 3,945 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 10 മരണങ്ങളാണ്  റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇന്നത്തെ പുതിയ 3,552 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 270,810 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 3,945 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 243,267 ആയി.

യു എഇയിൽ നിലവിൽ 26,767  സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 776 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 170,694  കോവിഡ് പരിശോധനകളിലൂടെയാണ് പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!