അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎ ഇയിൽ ഇന്ന് റെക്കോർഡ് രോഗബാധ / ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3,506 പേർക്ക്

പ്രതിദിനരോഗബാധയിലെ റെക്കോർഡ് വർദ്ധനവാണ്  യുഎ ഇയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

യുഎ ഇയിൽ ഇന്ന് 3,506 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 3,746 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 6 മരണങ്ങളാണ് കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇന്നത്തെ പുതിയ 3,506 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 263,729 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 3,746 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 235,421 ആയി.

യു എഇയിൽ നിലവിൽ 27,546 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 762 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 162,945 കോവിഡ് പരിശോധനകളിലൂടെയാണ് പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!