അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎ ഇയിൽ ഇന്ന് രണ്ടായിരത്തിലധികം പേർക്ക് കോവിഡ് ബാധയും രോഗമുക്തിയും

യുഎ ഇയിൽ ഇന്ന് രണ്ടായിരത്തിലധികം പേർക്ക് കോവിഡ് രോഗബാധയും രോഗമുക്തിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് 2,067 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 2,199 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.  ഇന്ന് 4 മരണം കൂടി റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 2,067 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 218,766 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 2,199 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 195,520 ആയി.

യു എഇയിൽ നിലവിൽ 22,557 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 689 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 156,553 അധിക ടെസ്റ്റുകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!