ജനുവരി 17 മുതൽ യു എ ഇയിലെ 50% വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തുന്നതിന് മുന്നോടിയായി കോവിഡ് -19 വാക്സിനേഷൻ കാമ്പയിൻ യുഎഇ ശക്തമാക്കുകയാണ്.
കോവിഡ് വാക്സിൻ കുത്തിവെയ്പ്പിനായി ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന്റെ സഹകരണത്തോടെ വിദ്യാഭ്യാസ മന്ത്രാലയം ഫുജൈറയിലും അജ്മാനിലുമായി മൂന്ന് സമർപ്പിത വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
എല്ലാ അധ്യാപകർക്കും സ്വകാര്യ, സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും 18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കും ഈ കേന്ദ്രങ്ങൾ വാക്സിൻ നൽകും.ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് വാക്സിനുകൾ ഈ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭ്യമാകും.വിദ്യാഭ്യാസ, മാനവ വിഭവശേഷി സമിതി ചെയർമാൻ കൂടിയായ ഷെയ്ഖ് അബ്ദുല്ല, സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സൗകര്യങ്ങളിലെ അധ്യാപകർ, അഡ്മിനിസ്ട്രേറ്റർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് വാക്സിൻ ലഭ്യമാക്കാൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു
ഹമദ് ബിൻ അബ്ദുല്ല അൽ ഷാർക്കി സെക്കൻഡറി സ്കൂൾ, ദിബ്ബ – ഫുജൈറ, മുഹമ്മദ് ബിൻ ഹമദ് അൽ ഷാർക്കി സെക്കൻഡറി സ്കൂൾ, ഫുജൈറ, എന്നിവയാണ് ഫുജൈറയിലെ രണ്ട് കേന്ദ്രങ്ങൾ. ഇവ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ തുറന്നിരിക്കും.