അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

പ്രവാസികളെ ഉപദ്രവിക്കുന്ന വീഡിയോ വൈറലായി ; യുഎഇയിൽ 4 അറബ് യുവാക്കൾ അറസ്റ്റിൽ

യുഎഇയിൽ ഏഷ്യൻ പൗരന്മാരായ പ്രവാസികളെ ഉപദ്രവിക്കുകയും കളിയാക്കുകയും കൂടാതെ  വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തതിനും നാല് അറബ് യുവാക്കളെ അറസ്റ്റ് ചെയ്യാൻ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.

സോഷ്യൽ മീഡിയയിൽ വൈറലായ ഹ്രസ്വ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ച പ്രോസിക്യൂഷൻ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട നാല് യുവാക്കളെയും ഉടൻ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ താൽക്കാലികമായി തടങ്കലിൽ വെക്കാൻ ഉത്തരവിട്ടത്. റെക്കോർഡുചെയ്‌ത വീഡിയോയിൽ മറ്റുള്ളവർക്കെതിരായ കുറ്റകൃത്യങ്ങൾ, വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യത ദുരുപയോഗം ചെയ്യൽ, എന്നിവ പൊതു മര്യാദയുടെ ലംഘനമാണ്.

തെരുവുകളിലെ കടകളിൽ ഏഷ്യൻ പൗരന്മാരെ സംശയിക്കപ്പെടുന്ന പ്രതികൾ തള്ളിയിടുകയും തല്ലുകയും അവരെ കളിയാക്കുകയും ചെയ്യുന്നതായാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. എന്നിരുന്നാലും ഏഷ്യൻ പൗരന്മാർ ഇതിനെതിരെ പ്രതികരിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിരുന്നില്ല.

യുഎഇ നിയമപ്രകാരം, കമ്പ്യൂട്ടർ നെറ്റ്‌വർക്കും ഇലക്‌ട്രോണിക് ഇൻഫർമേഷൻ സിസ്റ്റവും ഉപയോഗിച്ച് മറ്റുള്ളവരുടെ ഫോട്ടോകൾ അവരുടെ അനുമതിയില്ലാതെ ഓൺലൈനിൽ പോസ്റ്റുചെയ്യുന്നതടക്കമുള്ള മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് തടവും 500,000 ദിർഹം വരെ പിഴയും നേരിടേണ്ടിവരും.

courtesy :wamnews

error: Content is protected !!