അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ വിദ്യാഭ്യാസം ഷാർജ റാസൽഖൈമ

യുഎഇയിലെ 50% വിദ്യാർത്ഥികൾക്ക് ജനുവരി 17 മുതൽ സ്കൂളുകളിലേക്കെത്താം ; തയ്യാറെടുപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം

യുഎഇയിലെ ചില ക്ലാസുകളിലെ 50 ശതമാനം വിദ്യാർത്ഥികൾക്ക് ജനുവരി 17 മുതൽ സ്കൂളിലേക്ക് മടങ്ങാമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ മൊത്തം വിദ്യാർത്ഥികളുടെ പകുതിയോളം പേർക്ക് സ്കൂളുകളിലേക്ക് മടങ്ങാൻ കഴിയും. വിദ്യാർത്ഥികളെ സുരക്ഷിതമാക്കുന്നതിന് സ്കൂളുകളിൽ എല്ലാ കോവിഡ് -19 സുരക്ഷാ നടപടികളും വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കും.

പുതിയ അക്കാദമിക് ടെം ജനുവരി മൂന്നിന് ആരംഭിച്ചതു മുതൽ അബുദാബിയിലെ പൊതുവിദ്യാലയങ്ങളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ റിമോട്ട് ലേണിങിലാണ്. ഇൻ ക്ലാസ് പഠനവും റിമോട്ട് ലേണിങ്ങുംസമന്വയിപ്പിച്ചാണ് ജനുവരി 3 ന് ദുബായിലെ സ്കൂളുകൾ പതിവുപോലെ വീണ്ടും തുറന്നത്.

error: Content is protected !!