ആരോഗ്യം ദുബായ് ബിസിനസ്സ്

വേദാ ആയുർവേദിക്സ് ബർ ദുബായ് ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു

ദുബായ് ഖുസൈസ്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന വേദ ആയുർവേദിക് ഹെർബൽ ഷോപ്പിന്റെ ബ്രാഞ്ച് ബർ ദുബായിൽ പ്രവർത്തനം ആരംഭിച്ചു. ബർ ദുബായിൽ sharaf DG മെട്രോ സ്റ്റേഷന് അടുത്ത് അൽ ഫഹിദി മാർക്കറ്റിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച, ജനുവരി 15 മുതൽ പ്രവർത്തനം ആരംഭിച്ചു. വേദ ആയുർവേദിക്സിന്റെ എല്ലാ സേവനങ്ങളും ഇനി മുതൽ ബർ ദുബായിലും ലഭ്യമാകും.

നാട്ടിൽ നിന്നും ലഭിക്കുന്ന പാരമ്പര്യ ആയുർവേദ ഔഷധങ്ങളും മറ്റുള്ള ആയുർവേദ വസ്തുക്കളും എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന വേദ ആയുർവേദിക്‌ ഹെർബൽ ഷോപ്പ് കഴിഞ്ഞ 5 വർഷക്കാലമായി ദുബായ് ഖുസൈസ്‌ ലെ ഡമാസ്കസ് സ്ട്രീറ്റിൽ ആണ് പ്രവർത്തിക്കുന്നത്.
പരിചയ സമ്പന്നയായ ആയുർവേദ ഡോക്ടറിന്റെ സേവനം വേദ ആയുർവേദിക്സിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഡോക്ടറിന്റെ സേവനം തികച്ചും സൗജന്യം ആണ്.
നിലവിൽ ഖുസൈസിൽ വേദ ആയുർവേദിക്സിന് 5 കിലോമീറ്റർ ചുറ്റളവിൽ സൗജന്യ ഡെലിവറി സൗകര്യം ഇനി മുതൽ ബർ ദുബായ് ബ്രാഞ്ചിലും ലഭ്യമാകുന്നത് വഴി നിരവധി ആൾക്കാർക്ക് വേദ ആയുർവേദയുടെ സേവനം പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : ക്വിസൈസ് വേദ ആയുർവേദിക്സ് – 04 2610010, 052 655 1955
ബർ ദുബായ് വേദ ആയുർവേദിക്സ് – 04 2559916, 058 887 8665

error: Content is protected !!