അബൂദാബി ആരോഗ്യം

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് വാക്സിൻ ലഭിച്ചത് 110,471 പേർക്ക് ; മൊത്തം ഡോസുകളുടെ എണ്ണം 5.66 മില്ല്യൺ കടന്നു

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  110,471 താമസക്കാർക്ക് കോവിഡ് വാക്സിൻ കുത്തിവയ്പ് നൽകിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതോടെ യുഎഇയിൽ നൽകിയ മൊത്തം ഡോസുകളുടെ എണ്ണം 5.66 മില്ല്യൺ ആയതായി രാജ്യത്തെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത് 100 ആളുകൾക്ക് ഡോസ് നിരക്ക് 57.31 ആയി കണക്കാക്കുന്നു. രാജ്യത്ത് കോവിഡ് വാക്സിനേഷൻ ശക്തമാക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ മസ്ദാർ സിറ്റിയിൽ ഇന്ന് പുതിയ കോവിഡ് -19 വാക്സിനേഷൻ കേന്ദ്രം തുറന്നിരുന്നു .

error: Content is protected !!