ഷാർജ

ഖോർഫക്കാൻ -ഷാർജ റോഡിൽ കാറും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.

ഖോർഫക്കാൻ-ഷാർജ റോഡിൽ കാറും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.

അപകടത്തെക്കുറിച്ച് അറിയിപ്പ് കിട്ടിയ ഉടൻ തന്നെ നാല് ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് അയച്ചു.
തുടർന്ന് നാല് പേർക്ക് മിതമായതും ചെറിയതുമായ പരിക്കുകൾക്ക് ചികിത്സ നൽകിയതായി പോലീസ് സ്ഥിരീകരിച്ചു. കൂടുതൽ ചികിത്സയ്ക്കായി ഖോർഫാക്കൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

വാഹനമോടിക്കുമ്പോൾ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ശ്രദ്ധ ചെലുത്താനും വേഗത പരിധി പാലിക്കാനും റോഡ് നിയമങ്ങൾ പാലിക്കാനും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാനും അതോറിറ്റി വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.

error: Content is protected !!