ഷാർജ

ഷാർജയിൽ വില്ലയുടെ ഗേറ്റിൽ കുടുങ്ങി അഞ്ച് വയസുകാരന് ദാരുണമരണം

ഷാർജയിലെ വസിത് പ്രദേശത്തുള്ള വീടിന്റെ ഗേറ്റിൽ കുടുങ്ങി അഞ്ച് വയസുള്ള ഇറാഖി കുട്ടി മരണപെട്ടുവെന്ന് ഷാർജ പോലീസ് അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് കുട്ടി കളിക്കുന്നതിനിടെ കുട്ടിയെ കാണാതാകുകയും പിന്നീട് ഗാരേജ് ഗേറ്റിനും മതിലിനുമിടയിൽ കുട്ടി കുടുങ്ങിക്കിടക്കുന്നതായി മാതാപിതാക്കൾ കണ്ടെത്തുകയായിരിന്നു.കുട്ടിയുടെ വീട്ടുകാർ ഉടൻ തന്നെ ആംബുലൻസിനെ വിളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തെകുറിച്ചുള്ള കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്ന് വസിത് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ മക്കളെ നിരീക്ഷിക്കാനും ജാഗ്രത പാലിക്കാനും ഷാർജ പോലീസ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

error: Content is protected !!