ആളുകൾക്ക് അവരുടെ മാസ്കുകൾ എപ്പോഴെല്ലാം എടുത്ത് മാറ്റാമെന്ന് വ്യക്തമാക്കുന്ന ഒരു അവബോധ സന്ദേശം അജ്മാൻ പോലീസ് സോഷ്യൽ മീഡിയ ചാനലുകളിൽ പോസ്റ്റ് ചെയ്തു.
അടച്ച പൊതു സ്ഥലങ്ങളിലും ഷോപ്പിംഗ് സെന്ററുകളിലും തിരക്കേറിയ തുറസ്സായ സ്ഥലങ്ങളിലും പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും ഫെയ്സ് മാസ്ക് ധരിക്കാൻ ആളുകൾക്ക് നിർദ്ദേശമുണ്ട്. മാസ്ക് ധരിക്കാത്തതിന് 3,000 ദിർഹം പിഴയാണ് ഈടാക്കുക.
താഴെ പറയുന്ന അസാധാരണമായ സാഹചര്യങ്ങളിൽ ശ്രദ്ധയോടെ മാസ്ക് മാറ്റാമെന്ന് അജ്മാൻ പോലീസ് അറിയിച്ചു.
1. കുടുംബാംഗങ്ങൾക്കൊപ്പം വാഹനത്തിൽ സഞ്ചരിക്കുമ്പോൾ
2. വാഹനത്തിൽ തനിച്ചായിരിക്കുമ്പോൾ
3. റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുമ്പോൾ
4. സാമൂഹിക അകലം പാലിച്ചുകൊണ്ട് വ്യായാമം ചെയ്യുമ്പോൾ,
5. സാമൂഹിക അകലം പാലിച്ചുകൊണ്ട് നീന്തുമ്പോൾ.
6. സ്വകാര്യമായി എവിടെയെങ്കിലും തനിച്ചായിരിക്കുമ്പോൾ
7. മുഖത്തിനായുള്ള പ്രത്യേക ചികിത്സകൾ ചെയ്യുമ്പോൾ