ആരോഗ്യം ദുബായ്

കോവിഡ് നിയമലംഘനം ; ദുബായിൽ 3 സ്ഥാപനങ്ങൾ കൂടി അടച്ചു.

കോവിഡ് -19 പാൻഡെമിക് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റി ഇന്നലെ മന്ന് സ്ഥാപനങ്ങൾ കൂടി അടപ്പിച്ചു. ജുമൈറയിലെയും കറാമയിലെയും രണ്ട് സലൂണുകളും സത്വയിലെ ഒരു ലോൺട്രിയുമാണ് അടപ്പിച്ചത്. തിരക്ക് വർദ്ധിച്ചതിനാലാണ് സലൂണുകൾ അടപ്പിച്ചത്. ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ ലോൺട്രിയും അടപ്പിച്ചു.

കോവിഡ് മുൻകരുതൽ നടപടികളോടുള്ള പ്രതിബദ്ധത ഉറപ്പുവരുത്തുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി പരിശോധന പ്രചാരണങ്ങൾ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഈ 3 സ്ഥാപനങ്ങളുടെ അടപ്പിക്കൽ കൂടാതെ 26 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുകളും നൽകിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

 

 

error: Content is protected !!