അന്തർദേശീയം ആരോഗ്യം

കോവിഡ് -19 ; ന്യൂസിലാന്റിലെ ഓക് ലാൻഡ് നാളെ മുതൽ വീണ്ടും ഏഴ് ദിവസത്തെ ലോക്ക്ഡൗണിലേക്ക്

ന്യൂസിലാന്റിൽ കോവിഡ് -19 കേസുകൾ തുടർന്നും കണ്ടെത്തിയതിനാൽ പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ ന്യൂസിലാന്റിലെ ഏറ്റവും വലിയ നഗരമായ ഓക് ലാൻഡ് ലോക്ക്ഡൗൺ ചെയ്യാൻ ഉത്തരവിട്ടു.

നാളെ രാവിലെ ആറ് മണി മുതൽ ഏഴ് ദിവസത്തേക്കാണ് താത്കാലിക ലോക്ക്ഡൗൺ നടപ്പിലാക്കുക.

നാളെ ഞായറാഴ്ച രാവിലെ മുതൽ ഓക് ലാൻഡ് നഗരത്തിലെ 1.7 ദശലക്ഷം ആളുകൾ അവശ്യ ഷോപ്പിംഗും ജോലിയും ഒഴികെ വീട്ടിൽ തന്നെ കഴിയണം.സ്കൂളുകളും അവശ്യമല്ലാത്ത കടകളും അടയ്ക്കും, കൂടാതെ നഗരത്തിനകത്തും പുറത്തും പ്രവേശനം നിയന്ത്രിക്കും.

error: Content is protected !!