ആരോഗ്യം ഷാർജ

കോവിഡ് നിയമലംഘനം ; ഷാർജയിൽ വനിതാ സലൂണും ഹൈപ്പർ മാർക്കറ്റും അടപ്പിച്ചു.

കോവിഡിന്റെ വ്യാപനം ഒഴിവാക്കുന്നതിനായി പ്രതിരോധ, മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങൾ നടപ്പാക്കാത്തതിനാൽ ഷാർജയിലെ സാമ്പത്തിക വികസന വകുപ്പ് എമിറേറ്റിലെ ഒരു വനിതാ സലൂണും ഹൈപ്പർമാർക്കറ്റുകളും അടപ്പിച്ചു.

രണ്ടിടങ്ങളിലും നിരവധി ലംഘനങ്ങൾ കണ്ടെത്തിയെന്ന് ഷാർജ സാമ്പത്തിക വകുപ്പ് വ്യക്തമാക്കി. മുൻകരുതൽ നടപടികൾക്കനുസൃതമായ പ്രവർത്തന ശേഷിയിൽ കവിഞ്ഞ് പ്രവർത്തിക്കുക, സാമൂഹിക അകലം പാലിക്കാതെ പ്രവർത്തിക്കുക, തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

ഇത് പ്രതിരോധ നടപടികളും മുൻകരുതൽ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള പ്രതിബദ്ധതയുടെ അഭാവത്തെയാണ് കാണിക്കുന്നത്. ഈയിടെ പുറപ്പെടുവിച്ച നിർദ്ദേശങ്ങളും സർക്കുലറുകളും എല്ലാ സാമ്പത്തിക സ്ഥാപനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ വകുപ്പ് ഫീൽഡ് പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്.

error: Content is protected !!