Info

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 11 .43 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി നാല്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മൂന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 25.36 ലക്ഷം പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് കോടിയോട് അടുത്തു.

ഇന്ത്യയില്‍ ഒരു കോടി പത്ത് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 16,000ത്തിലധികം കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1.61 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.07 കോടി പേര്‍ രോഗമുക്തി നേടി.1.57 ലക്ഷം പേര്‍ മരിച്ചു.

error: Content is protected !!