ദുബായ്

8 മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബായിലെ ബസ്സപകടം ; ഒമാനി ഡ്രൈവറുടെ ശിക്ഷ ഏഴ് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറച്ചു

12 ഇന്ത്യക്കാർ അടക്കം 17 പേരുടെ ദാരുണ മരണത്തിൽ കലാശിച്ച ദുബായ് ബസ് അപകടത്തിലെ ഒമാനി ബസ് ഡ്രൈവറുടെ ശിക്ഷകാലാവധി ദുബായ് അപ്പീൽ കോടതി കുറച്ചു.

55 കാരനായ ബസ് ‍ഡ്രൈവറുടെ തടവ് ശിക്ഷ ഏഴു വർഷത്തിൽ നിന്ന് ഒരു വർഷമാക്കിയാണ് അപ്പീൽ കോടതി കുറച്ചത്. 50 ലക്ഷം ദിർഹം പിഴയും 34 ദശലക്ഷം ദയാധനമായി നൽകണമെന്ന ട്രാഫിക് കോടതി വിധിയിൽ മാറ്റമില്ലെങ്കിലും ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്താനുള്ള ഉത്തരവും പിൻവലിച്ചു.

നഷ്ടപരിഹാര തുക മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകണം. 2019 ജൂലൈയിലായിരുന്നു അപകടം ഉണ്ടായത്.  ഡ്രൈവർക്ക് ദുബായ് ട്രാഫിക് കോടതി  7 വര്‍ഷം തടവും അരലക്ഷം ദിർഹം പിഴയുമാണ് വിധിച്ചത്. ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേയ്ക്ക് റദ്ദാക്കാനും ഉത്തരവിട്ടിരുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് റാഷിദിയ എക്സിറ്റിലേക്ക് പ്രവേശിക്കുമ്പോഴാണ് ബസ്സ് അപകടത്തിൽപെട്ടത്.

2 .2 മീറ്റർ ഉയരം എന്ന ബോർഡ് ഡ്രൈവർ കണ്ടില്ലെന്ന കാരണത്താൽ ഈ ഉയരം കണക്കാക്കാതെ പാഞ്ഞു വന്ന ബസ് സിഗ്നൽ ബോർഡിൽ തട്ടി തകരുകയായിരുന്നു. അപകടത്തിന് ആക്കം കൂട്ടിയത് ആ റോഡിലെ വേഗത നിയന്ത്രണം ഡ്രൈവർ അവഗണിച്ചത് കൊണ്ടാണ്. 40 കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കണമെന്ന് എഴുതിരിയുന്ന മുന്നറിയിപ്പ് ബോർഡും ഡ്രൈവർ കണ്ടില്ലെന്നാണ് പറയുന്നത് . ഈ രണ്ടുകാരണങ്ങളും കൊണ്ട് അപകടത്തിന്റെ ആഘാതം വർധിക്കുകയായിരുന്നു. അപകടത്തിൽ  ഒമാൻ സ്വദേശിയായ ഡ്രൈവർക്ക് ചെറിയ പരിക്കുകൾ മാത്രമേ സംഭവിച്ചുളളൂ.അപകടത്തിൽ 8 മലയാളികൾ കൊല്ലപ്പെട്ടിരുന്നു.

error: Content is protected !!