ദുബായ്

കോവിഡ് നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങളോട് റിപ്പോർട്ട് ചെയ്യാനാവശ്യപെട്ട് ദുബായ് പോലീസ്

കോവിഡ് തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ ആരെങ്കിലും പരാജയപ്പെട്ടുവെന്ന് ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

കോവിഡ് മുൻകരുതൽ നടപടികളുടെ ഏതെങ്കിലും ലംഘനങ്ങൾ ദുബായ് പോലീസിന്റെ കോൾ സെന്റർ (901) വഴിയോ ‘പോലീസ് ഐ’ സേവനം വഴിയോ റിപ്പോർട്ട് ചെയ്യാൻ ദുബായ് പോലീസ് ജനറൽ കമാൻഡ് എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും പറഞ്ഞു കോവിഡിനെതിരായ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്നും കമ്മ്യൂണിറ്റി അംഗങ്ങളോട് അഭ്യർത്ഥിച്ചു.

മാസ്ക് ധരിക്കാത്തതിന് കഴിഞ്ഞയാഴ്ച ദുബായ് പോലീസ് 443 പേർക്ക് പിഴ ചുമത്തിയിരുന്നു. മാസ്ക് ധരിക്കാത്തതിന് പിഴ 3,000 ദിർഹമാണ്.

error: Content is protected !!