ഇന്ത്യ കേരളം ദുബായ്

നാട്ടിൽ നിന്നും ദുബായിലേക്ക് മടങ്ങുന്ന ദുബായ് വിസക്കാർക്ക് ജിഡിആർഎഫ്എ അനുമതി വേണ്ട ; എമിറേറ്റ്സ്

നാട്ടിൽ നിന്നും ദുബായിലേക്ക് മടങ്ങുന്ന ദുബായ് വിസക്കാർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജിഡിആർഎഫ്എ) അനുമതി ആവശ്യമില്ലെന്ന് എമിറേറ്റ്സ് എയർലൈൻ കോൾ സെന്റർ എക്സിക്യൂട്ടീവ് അറിയിച്ചു.

ഫെബ്രുവരി 12 മുതൽ ഇത് പ്രാബല്യത്തിൽ വന്നതായും എയർലൈൻ അറിയിച്ചു. മുമ്പ് എല്ലാ ദുബായ് നിവാസികൾക്കും ദുബായിലേക്ക് തിരികെ പോകുന്നതിന് ജിഡിആർഎഫ്എ അനുമതി ആവശ്യമായിരുന്നു.

ദുബായ് വിസക്കാർക്ക് നഗരത്തിലേക്ക് മടങ്ങിവരാനുള്ള ഏക നിബന്ധന പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിൽ കൂടുതൽ എടുത്തിട്ടില്ലാത്ത നെഗറ്റീവ് കോവിഡ് 19 പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് മാത്രമാണ്.

error: Content is protected !!