ഇന്ത്യ കേരളം

നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഏപ്രിൽ 6 ന് കേരളത്തിൽ തിരഞ്ഞെടുപ്പ് / മെയ് 2 ന് കേരളത്തിന്റെ വിധിയറിയാം

കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് എപ്രില്‍ 6 ന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് തിയ്യതി പ്രഖ്യാപിച്ചത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പും അതേ ദിവസം തന്നെ നടക്കും.

കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലേയും തീയതികളാണ് പ്രഖ്യാപിച്ചത്.

ആസാമിൽ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തും. ആദ്യ ഘട്ടം മാർച്ച് 27ന്. മേയ് 2നായിരിക്കും വോട്ടെണ്ണൽ. 47 മണ്ഡലങ്ങളിലേക്കാണ് ആകെ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടം ഏപ്രിൽ 1നും മൂന്നാംഘട്ടം ഏപ്രിൽ 6നും നടക്കും.

കൊവിഡ് സാഹചര്യത്തില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ സജീകരിക്കും. അഞ്ചിടത്തായി 2.7 ലക്ഷം പോളിംഗ് ബൂത്തുകളാണ് ഉണ്ടാവുക. 18.86 കോടി വോട്ടര്‍മാര്‍ ആണ് അഞ്ചിടങ്ങളിലായി ഉള്ളത് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

error: Content is protected !!