ദുബായ് വിനോദം

ഒമർ ലുലുവിന്റെ ആദ്യ ഹിന്ദി ആൽബം തു ഹി ഹേ മേരി സിന്ദഗി ആദ്യ ദിനത്തിൽ യൂട്യൂബിൽ ഒരു മില്യൺ: ആദ്യ വിജയാഘോഷം ദുബായ് ഇ.സി.എച്ചിൽ

ദുബായ്: ഒമർ ലുലുവിന്റെ ആദ്യ ഹിന്ദി ആൽബം തു ഹി ഹേ മേരി സിന്ദഗി ആദ്യ ദിനത്തിൽ യൂട്യൂബിൽ ഒരു മില്യൺ പിന്നിട്ടതിന്റെ ആദ്യ വിജയാഘോഷം ഇ.സി.എച്ചിൽ നടന്നു. ദുബായ് കേന്ദ്രമായുള്ള യുവ മോഡലുകളും ഇൻഫ്ലുൻസർ ദമ്പതികളുമായുള്ള അജ്മൽ ഖാൻ, ജുമാന ഖാൻ എന്നിവരെ ഉൾപ്പെടുത്തി പൂർണമായും ദുബായിലാണ് ആൽബം ചിത്രീകരിച്ചിരിക്കുന്നത്. ലോക പ്രണയ ദിനത്തിൽ ഇ.സി.എച്ചിൽ നടന്ന ചടങ്ങിൽ സംവിധായകൻ ഒമർ ലുലു .ഇ.സി.എച്ഛ് സി.ഇ .ഓ ഇഖ്ബാൽ മാർക്കോണി , അജ്മൽ ഖാൻ, ജുമാന ഖാൻ , പരീക്കുട്ടി ,എന്നിവർക്ക് പുറമെ ആൽബത്തിന്റെ അണിയറ പ്രവർത്തകരും പങ്കെടുത്തു. പ്രമുഖ ഇൻഫ്ലുൻസർസും സംബന്ധിച്ചു. ബിസിനസ് സെറ്റപ്പ് രംഗത്തെ ദുബായിലെ അതികായരായ ഇ.സി.എച്ചിൽ വിജയാഘോഷം പങ്കിടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സംവിധായകൻ ഒമർ ലുലുവും ആൽബത്തിന്റെ അണിയറ പ്രവർത്തകരും പറഞ്ഞു .

error: Content is protected !!