അജ്‌മാൻ

ബോട്ടുകളിലെ തീപ്പിടുത്താപകടങ്ങൾ ; അജ്മാനിൽ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി അഗ്നിശമന ഉപകരണങ്ങൾ

അജ്‌മാൻ തീരത്ത് നങ്കൂരമിട്ട ബോട്ടുകളിലും ധോവ്സുകളിലും തീപിടുത്തവുമായി ബന്ധപ്പെട്ട അപകടങ്ങൾ കുറയ്ക്കുന്നതിനായി അജ്മാനിലെ മത്സ്യത്തൊഴിലാളികൾക്കിടയിൽ നൂറിലധികം അഗ്നിശമന ഉപകരണങ്ങൾ വിതരണം ചെയ്തു.

അവബോധം വളർത്തുന്നതിനും മത്സ്യബന്ധന ബോട്ടുകളിൽ തീപിടിത്തമുണ്ടാകാതിരിക്കുന്നതിനുമായി 4 കിലോ ശേഷിയുള്ള 111 അഗ്നിശമന ഉപകരണങ്ങൾ ഫിഷർമാൻ അസോസിയേഷന് സംഭാവന ചെയ്തതായാണ് അജ്മാൻ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ ഷംസി അറിയിച്ചത്. ഇത്തരം സംഭവങ്ങൾ തടയുന്നതിനും അതിൻറെ വ്യാപനം നിയന്ത്രിക്കുന്നതിനും പരിശീലനം ലഭിച്ച പുരുഷന്മാരും ഈ സംരംഭത്തിലുണ്ട്.‌

ഇത്തരം അടിയന്തിര സാഹചര്യങ്ങളിൽ ഉചിതമായ ഇടപെടൽ നടത്താൻ മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും  തീപിടുത്തമുണ്ടായാൽ ഉടൻ തന്നെ സിവിൽ ഡിഫൻസിനെ വിവരം അറിയിക്കാനും അദ്ദേഹം പറഞ്ഞു.

ഫിഷിംഗ് ബോട്ടുകളിലെ സുരക്ഷാ രീതികൾ, തീപിടിത്തത്തിന്റെ സാധ്യതകൾ, അഗ്നിശമന ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കാം, തീപിടുത്ത സമയത്ത് എങ്ങനെ പെരുമാറണം എന്നിവയെക്കുറിച്ച് അവരെ ബോധവത്കരിക്കുന്നതിനുമാണ് അഗ്നി സുരക്ഷാ ഉപകരണങ്ങൾ നൽകിയത്.

error: Content is protected !!