ആരോഗ്യം കേരളം

കേരളത്തിൽ 448 രൂപക്ക് കോവിഡ് പി.സി. ആർ ടെസ്റ്റുകൾ ലഭ്യമാക്കാൻ ഇനി മൊബൈൽ ലാബുകൾ

കേരളത്തിൽ കൊവിഡ് പരിശോധന കൂടുതൽ കർശനമാക്കാൻ മൊബൈൽ കോവിഡ് ആർ. ടി പി.സി. ആർ ലാബുകൾ  സജ്ജമാക്കുന്നു. മൊബൈല്‍ ആർ. ടി പി.സി. ആർ ലാബുകളുടെ എണ്ണം കൂട്ടാനാണ് തീരുമാനം.

ഇതിനായി സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ ടെണ്ടര്‍ നല്‍കിയിരിക്കുകയാണ്‌ . ഒരു പരിശോധനയ്ക്ക് 448 രൂപയാവും നിരക്ക്. നിരക്ക് കുറയ്ക്കുമ്പോള്‍ കൂടുതല്‍ പേര്‍ പരിശോധനയ്‌ക്കെത്തുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടല്‍. സ്വകാര്യലാബുകളില്‍ 1700 രൂപയാണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഈടാക്കുന്നത്. മൊബൈല്‍ ലാബുകള്‍ നാളെ മുതലാണ് പ്രവര്‍ത്തനം ആരംഭിക്കുക.

കോവിഡ് പരിശോധന ഫലത്തില്‍ വീഴ്ച ഉണ്ടായാല്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കും. 24 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം നല്‍കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്.

error: Content is protected !!