ആരോഗ്യം ഇന്ത്യ ദുബായ്

ദുബായിൽ നിന്നും മുംബൈയിലെത്തി കൊറന്റൈൻ ലംഘനം നടത്തിയ നാല് പേർക്കെതിരെ കേസ്

ദുബായിൽ നിന്നും മുംബൈയിലെത്തി സർക്കാരിന്റെ കോവിഡ് കൊറന്റൈൻ മാർഗ്ഗനിർദ്ദേശലംഘനം നടത്തിയ നാല് പേർക്കെതിരെ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പോലീസ് കേസെടുത്തു.

ഫെബ്രുവരി 10 ന് ദുബായിൽ നിന്ന് സുശീൽ സബ്നീസ്, ജുബീർ ഗാൽട്ടെ, നികിത ചന്ദർ, സ്വപൻ ചന്ദ്രദാസ് എന്നിവർക്ക് തിരിച്ചെത്തിയ ശേഷം ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റൂഷൻ കൊറന്റൈനിൽ പ്രവേശിക്കാനായി
ബിഎംസി അന്ധേരിയിലെ ഒരു ഹോട്ടലിൽ അവർക്ക് മുറികൾ ഒരുക്കിയിരുന്നു. എന്നാൽ രണ്ടാം ദിവസം ഡോക്ടർമാർ പരിശോധനക്കായി വന്നപ്പോൾ തിരിച്ചെത്തിയ നാല് പേരെയും ഹോട്ടലിൽ നിന്ന് കാണാതായതായി ബിഎംസി അറിയിച്ചു.

ബി‌എം‌സിയുടെ പരാതിയിൽ ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്യുകയും ഇന്ത്യൻ പീനൽ കോഡിലെ 188, 269, 270, 34 വകുപ്പുകൾ പ്രകാരം  ദുബായിൽ നിന്നും മടങ്ങിയെത്തിയവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് മുംബൈ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

error: Content is protected !!