2020 നവംബറിൽ ഒരു ദിർഹത്തിന് 20 രൂപ 35 പൈസ പ്രകടമായ സാഹചര്യമാണ് ചരിത്രത്തിലെ ഏറ്റവും വലിയ വിനിമയ നിരക്ക് ഇന്ത്യൻ രൂപയുടെ താഴ്ച്ചയായി രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് 2021 ഫെബ്രുവരി അവസാനവാരമായ ഇപ്പോൾ 19 രൂപ 90 പൈസയിൽ ഒരു ദിർഹം എത്തി നിൽക്കുകയാണ്.
ഇന്ത്യയിൽ ഡോളറിന് വേണ്ടിയുള്ള പിടിമുറുക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. വീണ്ടും ഒരു ദിർഹത്തിന് 20 രൂപ കടന്ന് പോകുമോ എന്ന് മാർക്കറ്റ് സംശയിക്കുകയാണ്.