കേരളം

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടി

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടി. 117 ജലാറ്റിന്‍ സ്റ്റിക്കുകളും 350 ഡിറ്റനേറ്ററുകളുമാണ് കണ്ടെത്തിയത്. ചെന്നൈ-മംഗലാപുരം സൂപ്പര്‍ എക്‌സ്‌പ്രസ് ട്രെയിനിന്റെ സീറ്റിനടിയില്‍ നിന്നാണ് സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടിയത്. സംശയാസ്‌പദമായ സാഹചര്യത്തില്‍ ചെന്നൈ സ്വദേശിയായ ഒരു സ്‌ത്രീയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ ചെന്നൈയില്‍ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്നു. കസ്റ്റഡിയിലായ സ്ത്രീയ്‌ക്ക് സ്ഫോടക വസ്‌തുവമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ പൊലീസ് ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല.

error: Content is protected !!