ഷാർജ

ഷാർജയിലെ പ്രധാന പാലത്തിൽ അറ്റകുറ്റപ്പണികൾ ; ഡ്രൈവർമാർക്ക് ജാഗ്രതനിർദ്ദേശം

ഫെബ്രുവരി 22 മുതൽ മാർച്ച് 17 വരെ ഷാർജയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് യുഎഇ ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു.

ഇ 311 ഹൈവേയിലെ ബ്രിഡ്ജ് നമ്പർ 3 ൽ എല്ലാ ദിവസവും രാവിലെ 1 മുതൽ പുലർച്ചെ 5 വരെ മാർച്ച് 17 വരെ അറ്റകുറ്റപ്പണികൾ നടക്കുമെന്നും വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

error: Content is protected !!