ദുബായ്: കഴിഞ്ഞ ദിവസം ദുബായിലെ മെട്രോ സ്റ്റേഷനിൽ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയായ അക്തർ ആണ് മരിച്ചത്.
വെള്ളിയാഴ്ച മെട്രോ സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എക്സിക്യൂട്ടീവ് അംഗമായ അക്തറിൻ്റെ വിയോഗത്തിൽ ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.