കോവിഡ് -19 വ്യാപിക്കുന്നതിനെതിരായ മുൻകരുതൽ നടപടിയായി അജ്മാൻ എമിറേറ്റിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളുടെയും കഫറ്റീരിയകളുടെയും പ്രവർത്തനസമയം എമിറേറ്റിന്റെ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്ത നിവാരണ സംഘം വീണ്ടും കുറച്ചു. ഇന്ന് ഫെബ്രുവരി 23 ചൊവ്വാഴ്ച മുതൽ ഭക്ഷണശാലകൾ രാത്രി 11 മണിയോടെ അടച്ചിടുമെന്ന് വകുപ്പ് അറിയിച്ചു.
ഈ സമയങ്ങളിൽ ഹോം ഡെലിവറി സേവനങ്ങൾ നടത്താൻ തടസ്സങ്ങളില്ല.ഫാസ്റ്റ് ഫുഡ് നൽകുന്ന കഫറ്റീരിയകളെയും റെസ്റ്റോറന്റുകളെയും പുതിയ നിയമത്തിൽ നിന്ന് ഒഴിവാക്കിയിയിട്ടുണ്ട്.
ഇതുവരെ അജ്മാനിൽ അർദ്ധരാത്രി 12 മണി വരെ ഭക്ഷണശാലകൾക്ക് പ്രവർത്തനസമയമുണ്ടായിരുന്നു.