അന്തരിച്ച കുവൈറ്റ് എമിർ, ഷെയ്ഖ് സബ അൽ-അഹ്മദ് അൽ ജബറിന്റെ സ്മരണയ്ക്കായി ദുബായിലെ അൽ മൻകൂൾ സ്ട്രീറ്റിനെ പുനർ നാമകരണം ചെയ്യാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.
ഗൾഫ് സഹകരണ കൗൺസിലിലും (ജിസിസി) അറബ്, ഇസ്ലാമിക് രാജ്യങ്ങൾക്കിടയിലും ഷെയ്ഖ് സബയുടെ മാനുഷിക സംഭാവനകളെയും പുരോഗതിയും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെയും അംഗീകരിച്ചാണ് സ്ട്രീറ്റിന്റെ പേര് മാറ്റിയത്. ഇന്ന് ഫെബ്രുവരി 25 ന് കുവൈത്തിന്റെ അറുപതാം ദേശീയ ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം.