ദുബായ്

ദുബായിൽ 3 വാഹനാപകടങ്ങളിലായി ആറ് പേർക്ക് പരിക്ക്.

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ദുബായ് റോഡുകളിൽ ഉണ്ടായ ഒന്നിലധികം വാഹനാപകടങ്ങളിൽ ആറ് പേർക്ക് പരിക്കേറ്റതായി ദുബായ് പോലീസ് അറിയിച്ചു.

ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഉള്ള അശ്രദ്ധ മൂലമോ പെട്ടെന്നുള്ള വേഗതയും മൂലമാണ് അപകടങ്ങൾ മിക്കതും സംഭവിച്ചതെന്ന് ദുബായ് പോലീസിലെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു

അൽ കൂസ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഇ-സ്‌കൂട്ടറുമായി കാർ കൂട്ടിയിടിച്ച് ആദ്യത്തെ അപകടം ഉണ്ടായത്. ഇ-സ്കൂട്ടർ ഡ്രൈവറിന്റെ അശ്രദ്ധ മൂലം ഗുരുതര പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാമത്തെ അപകടം ഉം റാമോൾ പ്രദേശത്ത് ഒരു ട്രക്ക് കാറിലിടിച്ച് കാറിന്റെ ഡ്രൈവർക്ക് മിതമായ പരിക്കേറ്റു.

ദുബായിലേക്കുള്ള അൽ ഇത്തിഹാദ് റോഡിലാണ് മൂന്നാമത്തെ അപകടം സംഭവിച്ചത്. ഒരു കാർ പെട്ടെന്ന് വന്ന് റോഡ് ബാരിയറിൽ ഇടിക്കുകയായിരുന്നു. കാർ കാർ തെന്നിമാറി ഡ്രൈവർക്ക് മിതമായ പരിക്കേൽക്കുകയും ചെയ്തു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ദുബായ് പോലീസ് അറിയിച്ചു

error: Content is protected !!