ദുബായ്

യുഎഇ ടൂർ 2021 ; ഈ വരുന്ന വെള്ളിയാഴ്ച ദുബായിലെ ചില റോഡുകൾ ഭാഗികമായി അടക്കും.

ഫെബ്രുവരി 26 വെള്ളിയാഴ്ച യുഎഇ ടൂർ 2021 ന്റെ ആറാം ഘട്ടത്തിന് ദുബായ് ആതിഥേയത്വം വഹിക്കുമ്പോൾ ദുബായിലെ ചില റോഡുകൾ ഉച്ചയ്ക്കും വൈകുന്നേരം 4.30 നും ഇടയിൽ ഭാഗികമായി അടച്ചിടുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു.

165 കിലോമീറ്റർ ദുബായ് സ്റ്റേജിലെ ഒരു വിഭാഗത്തിലൂടെ സൈക്കിൾ യാത്രക്കാർ കടന്നുപോയാൽ റോഡുകൾ വീണ്ടും തുറക്കും.റോഡ് അടയ്ക്കൽ സംവിധാനം ഉച്ചയ്ക്ക് 12 മുതലാണ് നടപ്പാക്കുക . പരിപാടി ദുബായ് സ്റ്റേജ് ദേര ദ്വീപുകളിൽ നിന്ന് ഉച്ചയ്ക്ക് 12.35 ന് ഫ്ലാഗോഫ് ചെയ്ത് വൈകുന്നേരം 4.30 ഓടെ പാം ജുമൈറയിൽ സമാപിക്കും.

ഭാഗികമായി അടച്ചിടുന്ന ചില റോഡുകൾ

ദേരയിലെ അൽ ഖലീജ് സ്ട്രീറ്റ് ഉച്ചയ്ക്ക് 12.30 മുതൽ 12.55 വരെ ഭാഗികമായി അടയ്ക്കും.

ബനിയാസ് സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച് റിബാറ്റ് സ്ട്രീറ്റ് വഴി റാസ് അൽ ഖോർ റോഡിലേക്ക് പോകുന്ന ഭാഗം ഉച്ചയ്ക്ക് 12.50 മുതൽ ഉച്ചയ്ക്ക് 1.15 വരെ ഭാഗികമായി അടയ്ക്കും.

ദുബായ്-അൽ ഐൻ റോഡ്, മൈദാൻ, അൽ ഹദിക സ്ട്രീറ്റ് എന്നിവക്കിടയിലുള്ള ഭാഗം ഉച്ചയ്ക്ക് 1.10 മുതൽ 1:25 വരെ ഭാഗികമായി അടച്ചിടുമെന്ന് പ്രതീക്ഷിക്കുന്നു.

അൽ വാസൽ സ്ട്രീറ്റ്, അൽ തന്യ സ്ട്രീറ്റ്, ജുമൈറ സ്ട്രീറ്റ് എന്നിവിടങ്ങളിൽ ഉച്ചകഴിഞ്ഞ് 1.20 നും 1.40 നും ഇടയിൽ നടക്കും.

ജബൽ അലിയുടെ ദിശയിലേക്ക് പോകുന്ന കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റ് ഉച്ചയ്ക്ക് 1.35 നും 2.05 നും ഇടയിൽ ഭാഗികമായി അടയ്ക്കും.

അൽ അസയൽ സ്ട്രീറ്റ്, ഖാൻ അൽ സബ്ക റോഡ്, അൽ ഖൈൽ 1, ഹെസ്സ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് എന്നീ ഭാഗങ്ങൾ ഉച്ചയ്ക്ക് 2 നും 2.40 നും ഇടയിൽ അടയ്ക്കും.

അൽ ഖുദ്ര റോഡ്, സൈഹ് അൽ സലാം സ്ട്രീറ്റ് വഴിയുള്ള സെഗ്മെന്റ് ഉച്ചയ്ക്ക് 2.35 മുതൽ 3.55 വരെ ഭാഗികമായി അടയ്ക്കും.

സൈക്കിൾ യാത്രക്കാർ അൽ ഖുദ്ര റോഡിൽ നിന്ന് തിരിഞ്ഞ് ഹെസ്സ സ്ട്രീറ്റ് വഴി ഉം സുഖിമിലേക്ക് പോകുമ്പോൾ, ആ സെഗ്മെന്റ് ഭാഗികമായി 3.50 നും 4.20 നും ഇടയിൽ അടച്ചിടുമെന്ന് പ്രതീക്ഷിക്കുന്നു.

ദുബായ് സ്റ്റേജിന്റെ അവസാന ഘട്ടമായി സൈക്കിൾ യാത്രക്കാർ പാം ജുമൈറയിലേക്ക് പോകുകയും അറ്റ്ലാന്റിസ്, പാം ഹോട്ടലിൽ ഫിനിഷിലേക്ക് നീങ്ങുകയും ചെയ്യും, ഇവിടങ്ങളിൽ വൈകുന്നേരം 4.15 മുതൽ വൈകുന്നേരം 4.35 വരെ ഭാഗികമായി അടച്ചിരിക്കും.

error: Content is protected !!