അബൂദാബി ഇന്ത്യ കേരളം

ഇന്ത്യയിലേക്കുള്ള യാത്രക്ക് കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം ; പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ ; കുട്ടികൾക്കും പിസിആർ ടെസ്റ്റ് വേണം

യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്ക് ഇന്ന് ഫെബ്രുവരി 22 മുതൽ, എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ ഉൾപ്പെടെ ഇന്ത്യയിലെത്തുന്ന എല്ലാ അന്തർദ്ദേശീയ യാത്രക്കാർക്കും പ്രീ-ട്രാവൽ പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. നേരിട്ടുള്ള ഫ്ലൈറ്റുകളും ട്രാൻസിറ്റ് ഫ്ലൈറ്റുകളും ഇതിൽ ഉൾപ്പെടുന്നു.

ഇവിടങ്ങളിൽ നിന്നും വരുന്നവർ യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് നടത്തുന്ന ആര്‍ടി പിസിആര്‍ ടെസ്റ്റ് ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ വിമാനത്തില്‍ പ്രവേശിക്കാൻ അനുമതിയുള്ളൂ.  കുടുംബത്തില്‍ മരണം സംഭവിച്ചതുമൂലം യാത്ര ചെയ്യുന്നവരെ മാത്രമാണ് നിബന്ധനയില്‍ നിന്നൊഴിവാക്കിയിട്ടുള്ളത്. ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുന്നതിനുമുമ്പ് കോവിഡ് നെഗറ്റീവ് ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ടും എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ഇന്ത്യയിലെത്തുമ്പോൾ സ്വയം പണമടച്ചുള്ള മറ്റൊരു സ്ഥിരീകരണ തന്മാത്രാ പരിശോധനയും നടത്തേണ്ടതുണ്ട്.

error: Content is protected !!